വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.
Oct 19, 2026 10:46 AM | By PointViews Editor

 മലയാംപടി: യുവധാര വായനശാല ആൻ്റ് ഗ്രനഥാലയം മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിന് വെള്ളിയാഴ്ച്ച പേരാവൂർ ഡി.വൈ.എസ്.പി.ഓഫീസിൽ വെച്ച് ഉണ്ടാക്കിയ ധാരണ കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ ലംഘിച്ചു.ധാരണ പ്രകാരം ഒത്തുതീർപ്പ് വ്യവസ്ഥകൾ സംബന്ധിച്ച് ഉത്തരവാദപ്പെട്ടവർ പരസ്യ പ്രസ്താവനയോ സാമൂഹ്യ മാധ്യമങ്ങളിലോ പറയേണ്ടതില്ല എന്നായിരുന്നു. ഇതാണ് ചാക്കോ തൈക്കുന്നേലും, നാലാം വാർഡ് മെമ്പർ ജിബിൻ ജെയ്സണും ലംഘിച്ചത്. വയോജന വിശ്രമകേന്ദ്രം രണ്ടായിരത്തി ഇരുപത്തിമൂന്നിൽ ഉൽഘാടനം ചെയ്യപ്പെട്ട ദിവസം മുതൽ യുവധാര വായനശാല അന്നത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടേയും, കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പറുടെയും അറിവോടെ പ്രവർത്തിച്ച് വരുന്നതാണ്. വയോജന വിശ്രമകേന്ദ്രത്തിലേക്കാവശ്യമായ കുടിവെള്ള പൈപ്പ് ലൈൻ, വാട്ടർ ടാങ്ക്,വൈ ഫൈ കണക്ഷൻ, ഫ്ലാഗ് പോസ്റ്റ്, കട്ടണുകൾ, ക്ലോക്ക്, ടോയ്ലറ്റ് ഉപകരണങ്ങൾ, ക്ലോക്ക്, ചവിട്ടി, ചൂല്, വാഷ്ബേസിൻ എന്നിവ വായനശാല ഫണ്ടുപയോഗിച്ച് വാങ്ങി നൽകിയതായിരുന്നു.കൂടാതെ അയിരത്തി അറുന്നൂറ് പുസ്തകങ്ങൾ, മേശ, അലമാര, ക്യാരംസ് ബോർഡ് ,സ്പോർട്സ് ഉപകരണങ്ങൾതുടങ്ങിയവ വായനശാലയുടേതായി ഇവിടെയുണ്ടായിരുന്നു.കഴിഞ്ഞ മൂന്ന് വർഷക്കാലം യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ വായനശാലയും ,വയോജന വിശ്രമകേന്ദ്രവും ഒന്നിച്ച് പ്രവർത്തിച്ച് വരികയായിരുന്നു.എന്നാൽ ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ പ്രേരിതമായി യുവധാര വായനശാലക്കെതിരെ തിരിയുകയാണുണ്ടായത്. അറുപത് വയോജനങ്ങൾ ഉള്ള കേന്ദ്രത്തിലെ നാലാളുകളെക്കൊണ്ട് ഒപ്പിടുവിച്ച് ബ്ലോക്ക് പഞ്ചായത്തിൽ പരാതി നൽകുകയാണുണ്ടായത്. ഒരാൾ കെയർടേക്കറുടെ ഭർത്ത്രു പിതാവും, മറ്റൊരാൾ കേളകം പഞ്ചായത്തുകാരനുമാണ്. മൂന്നാമത്തെയാളോട് വയോജന വിശ്രമകേന്ദ്രം പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ പരാതിയിൽ ഒപ്പിട്ടിട്ടില്ല. മദ്ധ്യസ്ഥ ചർച്ചയുടെ തീരുമാനപ്രകാരം വയോജന വിശ്രമകേന്ദ്രത്തിനകത്തെ റൂമിൽ പ്രവർത്തിച്ചിരുന്ന വായനശാല ഒൻപത് മാസത്തേക്ക് പുറത്തുള്ള മുറിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും, അതിന് ശേഷം സ്വന്തമായി സ്ഥലം കണ്ടെത്തി വായനശാല മാറ്റേണ്ടതുമാണ്., വയോജന വിശ്രമകേന്ദ്രത്തിൻ്റെയും, വായനശാലയുടെയും പ്രവർത്തന സമയം അഞ്ച് മണിവരെയായിരിക്കും. ഈ കാര്യം ഉറപ്പാക്കുന്നതിനായി വയോജന വിശ്രമകേന്ദ്രത്തിൽ സി.സി.ടി.വി.സ്ഥാപിക്കണമെന്ന് വായനശാല ഭാരവാഹികൾ ആവശ്യപ്പെടുകയും അത് രണ്ട് മാസത്തിനുള്ളിൽ ബ്ലോക്ക് പഞ്ചായത്ത് ചെയ്യുമെന്ന് തീരുമാനിക്കുകയും ചെയ്തു.തീരുമാനപ്രകാരം വായനശാലയുടെ ബോർഡ് വയോജന വിശ്രമകേന്ദ്രത്തിൻ്റെ മുൻപിൽ നിന്ന് വായനശാലക്ക് അനുവദിച്ച മുറിയിലേക്ക് മാറ്റി സ്ഥാപിച്ചു. വായനശാലയുടേതായ എല്ലാ സാധനങ്ങളും ഇതോടൊപ്പം വയോജന വിശ്രമകേന്ദ്രത്തിൽ നിന്നും വായനശാലക്ക് നൽകിയ റൂമിലേക്ക് മാറ്റി. പേരാവൂർ ബ്ലോക്കിൽ കൊളക്കാട്, പെരുമ്പുന്ന വയോജന വിശ്രമകേന്ദ്രങ്ങളിലും ഇത്തരം വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്.മലയാംപടിയിൽതർക്കം ഉണ്ടായതിനെ തുടർന്ന് വയോജന വിശ്രമകേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച സർക്കാർ ഉത്തരവുകൾക്കായി വിവരാവകാശ നിയമപ്രകാരം വായനശാല ഭാരവാഹികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മറുപടി കിട്ടുന്നതോടെ തർക്ക കാരണങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും. വായനശാല ഭാരവാഹികളായ ബിജു.എം.ബി, ദിലീപ്. എ.ബി, ജോസഫ് പാറേക്കാട്ടിൽ, മുൻ വാർഡ് മെമ്പർ ജിമ്മി അബ്രാഹം,കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Allegations have been raised that the Panchayat leadership violated the terms of a settlement regarding the installation of a 'Yuvadhara' board at the senior citizens' center.

Related Stories
വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

Oct 19, 2026 11:10 PM

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ...

Read More >>
കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

Oct 19, 2026 07:00 PM

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക്...

Read More >>
യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

Oct 18, 2026 11:07 AM

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക...

Read More >>
പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

Oct 18, 2026 08:51 AM

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച,...

Read More >>
വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

Oct 17, 2026 04:23 PM

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട്...

Read More >>
ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

Oct 17, 2026 03:12 PM

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി...

Read More >>
Top Stories